നഗരത്തിലെ രാജ വീഥികളിലൂടെ ഒരു സഫാരി പറപറക്കുകയാണ്. മുസ്തഫയാണ് ഡ്രൈവിംഗ് സീറ്റില്‍ , മുന്നില്‍ ഉള്ള വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന അലക്സ് ചിന്താമഗ്നനാണ്. കാര്‍ നഗരാതിര്‍ത്തി പിന്നിട്ടിരിക്കുന്നു. ആയിലക്കരയാണ് കാറിന്റെ ലക്‌ഷ്യം. നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന തീരദേശ ഗ്രാമമാണ് ആയിലക്കര. നഗരത്തോട് വളരെ ചേര്‍ന്ന് കിടക്കുന്ന ഗ്രാമമാണ് എങ്കിലും ആയിലക്കര അതിന്റെ ഗ്രാമ്യ ഭംഗി നിലനിര്‍ത്തിയിരിക്കുന്നു. വീഥി കുറഞ്ഞ ടാര്‍ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാര്‍ ഇപ്പോള്‍ കടപ്പുരതീക്ക് നയിക്കുന്ന മണ്‍ പാതയില്‍ പ്രവേശിച്ചിരിക്കുന്നു.
Saturday, March 19, 2011
Subscribe to:
Post Comments (Atom)

No comments:
Post a Comment