Saturday, March 19, 2011

chapter 3

നഗരത്തിലെ രാജ വീഥികളിലൂടെ ഒരു  സഫാരി പറപറക്കുകയാണ്. മുസ്തഫയാണ് ഡ്രൈവിംഗ് സീറ്റില്‍ , മുന്നില്‍ ഉള്ള വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന അലക്സ്‌  ചിന്താമഗ്നനാണ്. കാര്‍ നഗരാതിര്‍ത്തി പിന്നിട്ടിരിക്കുന്നു. ആയിലക്കരയാണ് കാറിന്റെ ലക്‌ഷ്യം. നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന തീരദേശ ഗ്രാമമാണ് ആയിലക്കര.  നഗരത്തോട് വളരെ ചേര്‍ന്ന് കിടക്കുന്ന ഗ്രാമമാണ് എങ്കിലും ആയിലക്കര അതിന്റെ ഗ്രാമ്യ ഭംഗി നിലനിര്‍ത്തിയിരിക്കുന്നു. വീഥി കുറഞ്ഞ ടാര്‍ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാര്‍ ഇപ്പോള്‍ കടപ്പുരതീക്ക് നയിക്കുന്ന മണ്‍ പാതയില്‍ പ്രവേശിച്ചിരിക്കുന്നു.

Friday, March 4, 2011

Chapter 2

ഒരു ചാട്ടുളി പോലെ കുതിക്കുകയായിരുന്ന സ്കി പൊടുന്നനെ ചലനരഹിതമായത് കസ്റ്റംസ് ബോട്ടുകളില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഓളങ്ങളില്‍ താളത്തില്‍ ഉലഞ്ഞു കൊണ്ടിരുന്ന  സ്കിയെ കരുതലോടെയാണവര്‍ സമീപിച്ചത്.  സ്കിയില്‍ നിന്നും ഏകദേശം അമ്പതു മീറ്റര്‍ അകലെയെത്തിയപ്പോഴാണതുണ്ടായത്, ചക്രവാളത്തെ വിറപ്പിച്ച ഒരു സ്പോടനം. സ്കി ഒരഗ്നി ഗോളമായി വായുവിലുയര്‍ന്നു കഷ്ണങ്ങലായി ചിതറി. തിരമാലകള്‍ക്ക് മുകളില്‍ ചിതറിയ അഗ്നിനാളങ്ങള്‍ കടലിനു തീപിടിച്ചതായ പ്രതീതിയുണ്ടാക്കി. ജലോപരിതലത്തില്‍ പടര്‍ന്ന ഓയില്‍ കത്തിത്തീര്‍ന്നു അഗ്നി പൂര്‍ണമായി ശമിച്ചതോടെ തകര്‍ന്നു ചിതറിയ സ്കിയുടെ അവശിഷ്ടങ്ങളില്‍ അതിലെ യാത്രക്കാരന്റെ ശരീരത്തിനായി കസ്റ്റംസുകാര്‍ തിരച്ചിലാരംഭിച്ചു. കടലിലേക്ക്‌ ചാഞ്ഞിറങ്ങിയിരുന്ന ഒരു പാറമുകളില്‍ നിന്നും ഈ കാഴ്ചയുടെ ഭംഗി ആസ്വദിക്കുകയാരുന്ന അലക്സ്‌.
കടലിലെ മത്സര ഓട്ടത്തിനിടയില്‍ ഇതാണുണ്ടായത് : കസ്റ്റംസ് ബോട്ടുകള്‍ തന്നെ പിന്തുടരുവാന്‍ ആരംഭിച്ചപ്പോള്‍ തന്നെ അവരെ തെറ്റിധരിപ്പിക്കുന്നതില്‍ താന്‍ വിജയിച്ചതായി അലക്സ്‌ മനസിലാക്കി. അവര്‍ തന്നെ മാത്രമായി പിന്തുടര്‍ന്നാല്‍  ട്രോല്ലെരില്‍ ഉള്ള തന്റെ ആളുകള്‍ക്ക് ചരക്കുമായി രക്ഷപ്പെടുവാന്‍ അതൊരു സുവര്‍ണാവസരം നല്‍കുമെന്ന്  അയാള്‍ക്കറിയാം. അയ്യാള്‍ക്ക് സ്കിയുടെ വേഗത വര്ധിപ്പിച്ച്ചതോടെ കസ്ട്ടസുകാര്‍ക്കും വാശിയായി. അത്യാധുനിക സാങ്കേതിക വിദ്യയാല്‍ പ്രവര്‍ത്തിക്കുന്ന സ്കിയുടെ വേഗതയോട് മത്സരിക്കുവാന്‍ തങ്ങളുടെ ബോട്ടുകല്കാവില്ലെങ്കിലും വളരെ ചെറിയ ഓയില്‍ ടാങ്ക്  ഉള്ള സ്കിയുടെ ചലനം എണ്ണ തീരുന്നതോടെ നിലക്കുമെന്നു  അവര്‍ക്ക് നന്നായി അറിയാം. സ്കിയുടെ ചലനം നിലച്ചതോടെ തങ്ങളുടെ പ്രതീക്ഷക്കൊത്ത് കാര്യങ്ങള്‍ നടന്നതായി അവര്‍ ഊഹിച്ചു. എന്നാല്‍ താന്‍ കരയോട് വളരെ അടുത്ത്തെതിയിരിക്കുന്നതായി മനസിലാകിയാതോടെ അലക്സ്‌  സ്കിയില്‍ ടൈം ബോംബു ഫിക്സ് ചെയ്ത ശേഷം ഇരുളിന്റെ മറവില്‍ നീന്തി കരപട്ടുകയായിരുന്നു.      

അല്പനേരത്തെ തിരച്ചിലിന് ശേഷവും ഒന്നും കിട്ടാതെ വന്നപ്പോള്‍ തങ്ങള്‍ വളര സമര്‍ത്ഥമായി കബളിപ്പിക്കപെട്ടതായി അവര്‍ക്ക് മനസിലായി. അല്പനേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം അവര്‍ മടങ്ങി.

അലക്സ്‌ ഒരു ചെറു ചിരിയോടെ മുസ്തഫയുടെ നമ്പര്‍ ഡയല്‍ ചെയ്തു." ഹല്ലോ" മറുതലക്കല്‍ മുസ്തഫ "മുസ്തഫ നിങ്ങള്‍ സേഫ്  ആണോ ?"   "അതെ ഞങ്ങള്‍ ഇപ്പോള്‍ ജെട്ടിയില്‍ ആണുള്ളത്"  മുസ്തഫയുടെ മറുപടി  ഗുഡ്സ് ഒക്കെ ഇപ്പോത്തന്നെ ജെട്ടിയില്‍ നമ്മുടെഗോടൌണിലേക്ക് മാറ്റുക ഞാന്‍ വന്നു കഴിഞ്ഞു മറ്റു കാര്യങ്ങള്‍ തീരുമാനിക്കാം".


അലക്സ്‌ ഗോടൌനില്‍  എത്തിയപ്പോഴേക്കും ഒപെര്റേന്‍ വിജയകരമായി നടന്നതിന്റെ ആഘോഷത്തിനായി ഒരുങ്ങുകയായിരുന്നു മുസ്തഫയും കൂട്ടരും. മേശപ്പുറത്തു വൈറ്റ് മിസ്ചിഫ്  വോഡ്കയുടെ കുപ്പി തുറക്കപ്പെട്ടുരിക്കുന്നു. സോഡയും ഗ്ലാസ്സുകളും വരെ റെഡി ആണ്. അലക്സ്‌ വന്നതോടെ അന്തരീക്ഷം  ഒന്ന് കൂടെ കൊഴുത്തു.  അലക്സ്‌ തന്റെ ഗ്ലാസ്‌ കാലിയാക്കിയ ശേഷം ഒരു സിഗാരിനു തീ കൊടുത്തു. പുകവലയങ്ങള്‍ക്കിടയില്‍  ആലോചനയില്‍  ആണ്ടു പോയ അയാള്‍
മറ്റെവിടെയോ ആണെന്ന് മുസ്തഫയ്ക്ക് മനസിലായി.  " മുസ്തഫ നമ്മുടെ ഒപെരറേനെക്കുരിച്ചു നമ്മുടെ കൂട്ടത്തില്‍ ഇപ്പോള്‍ ഇല്ലാത്ത  ആര്കെങ്കിലും അറിയാമോ"?   അലക്സ്‌ പെട്ടെന്ന് ചോദിച്ചു  " ഒപെരറേനെക്കുരിച് അറിയാവുന്ന പുറമേ ഉള്ള ഒരേ ഒരാള്‍ യുസുഫ് മാത്രമാണ് ഭായി" മുസ്തഫ പറഞ്ഞു.  അലെക്ഷിന്ടെ കണ്ണുകളില്‍ ഒരു നക്ഷത്രം തിളങ്ങി. "മുസ്തഫ വണ്ടിയെടുക്ക്" അയാള്‍ അലറി.  

Monday, February 21, 2011

സമയം അര്‍ദ്ധരാത്രിയോടടുക്കുകയായിരുന്നു. ആകാശം പൊടുന്നനെ മേഘാവൃതമായി. ഒരീറന്‍ കാറ്റ്  തെങ്ങോലത്തലപ്പുകളെ ഉലച്ചു കൊണ്ട് കടന്നു പോയി. കടലിരംബത്തിന്റെ താളത്തില്‍ ഗാഡ നിദ്രയിലാണ്ടിരിക്കുകയായിരുന്നു ആ തുറമുഖ  നഗരം. നഗരത്തില്‍ നിന്നും അല്‍പമകലെ മാറി ഉള്‍കടലില്‍ നീങ്ങിക്കൊണ്ടിരുന്ന ഒരു ഫിഷിംഗ് ട്രോറിന്റെ  ഡെക്കില്‍ നിന്ന് ചക്രവാളത്തില്‍ നടക്കുന്ന മഴയുടെ പടയൊരുക്കം നിരീക്ഷിക്കുകയായിരുന്നു അലക്സ്‌. ഒലിവ് ഗ്രീന്‍ ബുഷ്‌ ഷര്‍ട്ടും ജീന്‍സും പരുക്കന്‍ ലെതെര്‍ ബൂട്ടുമാണ്  ആയാളുടെ വേഷം. ഒരാഴ്ചയോളം വളര്‍ച്ചയുള്ള താടി, കടല്കാറ്റില്‍  അലസമായി പാറുന്ന ചീകിയൊതുക്കാത്ത മുടി.  മഴ പാറിത്തുടങ്ങിയപ്പോള്‍ അയാള്‍ പോക്കെറ്റില്‍ നിന്നും ഒരു  ബോളിവര്‍ സിഗാര്‍ പുറത്തെടുത്തു തീ കൊടുത്തു. ക്യുബന്‍ സിഗാറിന്റെ ഗന്ധം ബോട്ടില്‍ പരന്നു. മഴക്കോട്ടുമായി  മുസ്തഫ ഡെക്കില്‍ എത്തിയപ്പോള്‍  നൈറ്റ്‌വിഷന്‍ സംവിധാനമുള്ള ബൈനോകുലേഴ്സ്സിലൂടെ പുകമഞ്ഞിന്റെ പിന്നിലെ കാഴ്ചകള്‍ പിടിചെടുക്കുവനുള്ള ശ്രമത്തിലായിരുന്നു അലക്സ്‌.  "നശിച്ച മഴ എല്ലാം തുലക്കുമെന്നാണ് തോന്നുന്നത്" മുസ്തഫയുടെ വാക്കുകളില്‍ ആശങ്കയുടെ നിഴലാട്ടം ഉണ്ടായിരുന്നെങ്കിലും അലെക്സില്തു പ്രതേക ഭാവവ്യത്യാസമൊന്നും ഉണ്ടാക്കിയില്ല.  കെട്ട് പോയ സിഗാര്‍ വീണ്ടും കത്തിക്കാനുള്ള ശ്രമത്തിനിടയിലാണ്  അയാളുടെ സാറ്റലൈറ്റ്ഫോണിലേക്ക് ഒരു കാള്‍ വന്നതു. അയാളുടെ മുഖ ഭാവത്തില്‍ നിന്നും ഗൗരവതരമായ എന്തോ ആണെന്ന് മാത്രമേ മുസ്തഫയ്ക്ക് ഊഹിക്കാന്‍ കഴിഞ്ഞുള്ളൂ. "മുസ്തഫാ  ഒരു ചെറിയ പ്രോബ്ലം , നമ്മുടെ നീക്കങ്ങലെക്കുറിച്ച്  കസ്റ്റംസില്‍ വിവരം ലഭിച്ചിരിക്കുന്നു  കോസ്റ്റ് ഗാര്‍ഡുമായി ചേര്‍ന്ന് ഒരു കോമ്പിംഗ്  ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തിരിക്കുകായണവര്‍ ,  കസ്റ്റംസില്‍ നിന്നും നമുക്ക് വേണ്ടപ്പെട്ട ഒരാള്‍ തന്ന ഇന്ഫോര്‍മെഷനാണ് തെറ്റാകാന്‍ വഴിയില്ല" "ഓക്കേ എന്താണ് നമ്മുടെ പ്ലാന്‍ "  ആകാംഷയോടെയാണ് മുസ്തഫയുടെ ചോദ്യം " വരട്ടേ പറയാം നീയാദ്യം  ബോട്ടില്‍ ഉള്ള നമ്മുടെആളുകളെ അറിയിക്കുക"  മുസ്തഫ തന്റെ ദ്യൌത്യ നിര്‍വഹണം

നടത്തി ഡെക്കിലേക്ക്  മടങ്ങി വന്നപ്പോഴേക്കും. തന്റെ  ദൂരദര്‍ശിനിയുടെ വ്യൂ ഫൈന്‍ഡറില്‍  അലക്സ്‌  അപകടം കണ്ടു.  "മുസ്തഫ അവര്‍ അടുത്തുകൊണ്ടിരിക്കുകയാണ് , ഇപ്പോളൊരു ഏറ്റുമുട്ടല്‍ ബുദ്ധിയാണ് എന്നെനിക്കു തോന്നുന്നില്ല, അതുമാത്രമല്ല ഇത്രയധികം ബോട്ടുകളുടെ ഇടയില്‍ നിന്നും നമ്മളെ പെട്ടെന്ന് തിരിച്ചറിയുക എളുപ്പമല്ല. അവര്‍ക്ക് നമ്മള്‍ ഒരു സാധാരണഫിഷിംഗ്  ട്രോര്‍
മാത്രമാണ് അതായത്  അസാധാരണമായി എന്തെങ്ങിലും ഉള്ളതായി നമ്മള്‍ ഒരു സൂചനയും കൊടുക്കരുതെന്ന്  സാരം, ബാക്കി ഞാന്‍ ചെയ്തു കൊള്ളാം"  മുസ്തഫയ്ക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്ത് കഴിഞ്ഞപ്പോഴേക്കും അലക്സ്‌  തന്റെ ഡൈവിംഗ് സൂട്ട്  ധരിച്ചു കഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ ബോട്ടിനോട് ബന്ധിച്ചിരുന്ന ജെറ്റ് സ്കിയില്‍ പ്രവേശിച്ചു, ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ഹാന്റില്‍ കൊണ്ട് നിയന്ത്രിക്കാവുന്ന ഒരു വാട്ടര്‍ സ്കൂട്ടര്‍ അലെങ്കില്‍ വളരെ ചെറിയ ഒരു സ്പീഡ് ബോട്ട് താണ്‌ ഒരു ജെറ്റ് സ്കി. എഞ്ചിന്‍ സ്ടാര്ട്ടു ചെയ് തു നിമിഷങ്ങള്‍ക്കുള്ളില്‍ ട്രാക്കില്‍ കുതിക്കുന്ന റേസിംഗ് ബൈക് പോല പറപറന്നു സ്കി.
           
മഴമേഘങ്ങള്‍ ചാര്‍ത്തിയ നിഴലിന്റെ മറപറ്റി അര്‍ദ്ധ വൃത്താകാരത്തില്‍ ഒരു വ്യുഹമായി നീങ്ങുന്ന കസ്റ്റംസ് ബോട്ടുകളുടെ മദ്ധ്യത്തിലെക്കാന്  അലക്സ്‌ ചെന്നെത്തിയത്. പദ്മവ്യുഹത്തിലകപ്പെട്ട അഭിമന്യുവിനപ്പോലെയായി അയാളിപ്പോള്‍ , നിമിഷമാത്രയില്‍ സമനില വീണ്ടെടുത്ത അയാള്‍ പദ്മ വ്യുഹത്തെ ഭേദിച്ചു സ്കിയുമായി മുന്നോട്ടു കുതിച്ചു.   തിരമാലകളുടെ നിമ്നോന്നതങ്ങളില്‍ അനായാസമായി സഞ്ചരിക്കുന്ന സ്കിയില്‍ നിന്ന് അലക്സ്‌ തിരിഞ്ഞു നോക്കി, കസ്റ്റംസ് ബോട്ടുകള്‍ എല്ലാം ഇപ്പോള്‍ അയ്യാളുടെ പുറകെയാണ്, അയ്യാളുടെ ചുണ്ടില്‍ ഒരു ചെറു ചിരി വിടര്‍ന്നു. ഉള്‍ക്കടലിലെ ഈ മല്‍സരപ്പാച്ചില്‍ ഏകദേശം രണ്ടു കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞതോടെ അലക്സ്‌  സ്കിയുടെ വേഗത ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു. സ്കി ഇപ്പോള്‍ കരയെ ലക്ഷ്യമാക്കിയാണ് കുതിക്കുന്നത്.   കസ്റ്റംസ് ബോട്ടുകളും ഇപ്പോള്‍ അതെ ലക്ഷ്യത്തിലേക്കാണ്   നീങ്ങുന്നത്‌.  അപ്രതീക്ഷിതമായതാണ് പിന്നീടുണ്ടായത് കരയില്‍ നിന്നും ഏകദേശം അമ്പതു മീറ്റര്‍ അകലെ വെച്ചു സ്കി പൊടുന്നനെ ചലനരഹിതമായി. അലക്സ്‌ പിന്നിലേക്ക്‌ നോക്കി,  കസ്റ്റംസ് ബോട്ടുകള്‍ ഇരംമ്പിയടുക്കുകയാണ്.